Breaking News

ആറ്റിങ്ങലിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ: ഇടയ്ക്കയോട് ഊരുപൊയ്ക ഉഷാഭവനിൽ ഷിജു (41)യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വീട്ടിൽ നിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം ലഭിച്ച ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

സംഭവസ്ഥലത്ത് നിന്ന് ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തതായി അറിയുന്നു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *