
അഞ്ചുതെങ്ങ്: ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്) അഞ്ചുതെങ്ങ് പഞ്ചായത്ത് സമ്മേളനം നടന്നു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കിഴുവിലം പ്രമോദ് ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സജൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ഐഡി കാർഡുകളുടെ വിതരണോദ്ഘാടനം ബിഎംഎസ് വർക്കല മേഖല പ്രസിഡന്റ് രാജീവ് ശർമ്മ നിർവഹിച്ചു. സമ്മേളനത്തിൽ ബിഎംഎസ് അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളായി അനിൽകുമാർ ബി (പ്രസിഡന്റ്), അഞ്ചുതെങ്ങ് സജൻ (സെക്രട്ടറി), രാജു ആർ (വൈസ് പ്രസിഡന്റ്), ജോൺസൺ ഇറങ്ങുകടവ് (ജോയിന്റ് സെക്രട്ടറി), ബൈജു എസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
മത്സ്യത്തൊഴിലാളി യൂണിയൻ ഭാരവാഹികളായി ലോറൻസ് റോബർട്ട് (പ്രസിഡന്റ്), അലോഷ്യസ് (സെക്രട്ടറി) എന്നിവരെയും, ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായി അനീഷ് എസ് (പ്രസിഡന്റ്), കേട്ടുപുര മൃണാൾ (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. ടാക്സി തൊഴിലാളി യൂണിയൻ കൺവീനറായി രഞ്ജിത്ത് എസിനെയും തെരഞ്ഞെടുത്തു.തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

