
വിറകടുപ്പിൽ ചായ തിളപ്പിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ച് വയോധിക മരിച്ചു
വർക്കല: വിറകടുപ്പിൽ ചായ തിളപ്പിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരിച്ചു. ചെറുന്നിയൂർ താന്നിമൂട് പുതുവൽവിള വീട്ടിൽ സുജാത (66) ആണ് മരിച്ചത്.ജൂൺ ഒന്നിന് വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. വീട്ടിലെ വിറകടുപ്പിൽ ചായ തിളപ്പിക്കുന്നതിനിടെ സുജാത ധരിച്ചിരുന്ന മാക്സിയിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. പൊള്ളലേറ്റ സുജാതയെ ആദ്യം വർക്കല ഗവഃ ആശുപത്രിയിലും വിദഗ്ദ ചികിത്സയ്ക്കയി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സുജാത മരണപ്പെട്ടു. പോലീസ് നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. തുടർന്ന് സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഭർത്താവ്: ചന്ദ്രൻ, മക്കൾ: ദീപ, പ്രീത.
സംഭവത്തിൽ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നു
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

