Breaking News

വർക്കലയിലെ വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല: പുത്തൻചന്തയിലെ വാടകവീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടവ ലക്ഷ്മിപുരം സ്വദേശി ജഗൻരാജ് (27) ആണ് മരിച്ചത്.വയനാട്ടിലെ ഒരു റിസോർട്ടിൽ ജീവനക്കാരനായിരുന്ന ജഗൻരാജ് വർക്കല പുത്തൻചന്തയിലെ വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

കുടുംബാംഗങ്ങളുടെ വിവരമനുസരിച്ച്, ആഗസ്റ്റ് 11 മുതൽ ജഗൻരാജിനെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചിരുന്നില്ല. തുടർന്ന് അമ്മയും സഹോദരനും വ്യാഴാഴ്ച രാവിലെവാടകവീട്ടിലെത്തി.

കിടപ്പുമുറിയിൽ നിലത്ത് പായ വിരിച്ച് കമിഴ്ന്നുകിടക്കുന്ന നിലയിലാണ് ജഗൻരാജിനെ കണ്ടെത്തിയത്. ആദ്യം ഉറങ്ങുകയാണെന്ന് കരുതിയെങ്കിലും ജനലിലൂടെ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് മുറിയുടെ വാതിൽ ബലമായി തുറന്ന് അകത്ത് കടന്ന് ഉടൻ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ജഗൻരാജ് അവിവാഹിതനാണ്.

സംഭവത്തെ തുടർന്ന് വർക്കല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *