
കല്ലമ്പലം: മുൻവർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നിർമ്മിച്ച അത്തത്തിട്ട പ്രതികൾ പൊളിച്ചുമാറ്റാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ മുഹമ്മദ് ബിലാൽ ഇടപെട്ടതിലുള്ള വിരോധത്തെ തുടർന്നാണ് ഇയാളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ നാല് പേരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.
ചാവർകോട് സ്വദേശികളായ അനീഷ് എന്ന ഹരിലാൽ (34), ഉണ്ണി എന്ന സുമേഷ് (34), ബിജു (47), പൊടി എന്നറിയപ്പെടുന്ന വിനോദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആഗസ്റ്റ് 11-ന് രാത്രി 9.30ഓടെ ജോലി കഴിഞ്ഞ് ചാവർകോട് നിന്ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കല്ലമ്പലം വെട്ടിയറ സ്വദേശി മുഹമ്മദ് ബിലാലിനെ വീടിന് സമീപത്തെ ചപ്പാത്തിക്കടയ്ക്ക് സമീപത്ത് പ്രതികളിൽ ഒരാൾ തടഞ്ഞുനിർത്തി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മറ്റ് പ്രതികളും ചേർന്ന് ബിലാലിനെ നിലത്തിട്ട് മർദിക്കുകയും, തുണിക്കയർ ഉപയോഗിച്ച് ഇരുകൈകളും കൂട്ടിക്കെട്ടിയശേഷം പാറക്കല്ല് ഉപയോഗിച്ച് തലയ്ക്ക് നിരവധി തവണ അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
മർദനത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിലാലിനെ വീണ്ടും പിടികൂടി പാറക്കല്ല് ഉപയോഗിച്ച് നടുവിലും വലത് കൈയിലും ഇടത് കാലിലും ആക്രമിച്ചതായും, ഇതുമൂലം നട്ടെല്ലിനും തലയ്ക്കും ഉൾപ്പെടെ ഗുരുതര പരിക്കേറ്റതായും പോലീസ് അറിയിച്ചു.

ആക്രമണത്തിൽ മുഹമ്മദ് ബിലാലിന്റെ തലയ്ക്ക് 25 തുന്നിക്കെട്ടുകൾ വേണ്ടിവന്നതോടൊപ്പം നട്ടെല്ലിന് പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ബിലാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവിവരം അറിഞ്ഞെത്തിയ കല്ലമ്പലം പോലീസ് മുഹമ്മദ് ബിലാലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഉൾപ്പെട്ട നാലും, ആറും പ്രതികളെ ഉടൻ പിടികൂടുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ …