
തിരുവനന്തപുരം: കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അടിയന്തരമായി പരിഹരിക്കേണ്ട 25 ആവശ്യങ്ങൾ ഉന്നയിച്ച് എൻഎച്ച്എം സംസ്ഥാന ഡയറക്ടർ അനു എസ്. നായർക്ക് നിവേദനം സമർപ്പിച്ചു. ആശാ പ്രവർത്തകരെ ആരോഗ്യ വകുപ്പിൽ സ്ഥിരപ്പെടുത്തുക, വിരമിക്കൽ പ്രായം 65 വയസായി ഉയർത്തുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപയും പ്രതിമാസ പെൻഷനായി 15,000 രൂപയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ പ്രധാനമായും ഉന്നയിച്ചത്.
എല്ലാ പൊതു അവധി ദിവസങ്ങളിലും ആശാ പ്രവർത്തകർക്ക് അവധി അനുവദിക്കുക, സീനിയർ ആശാ പ്രവർത്തകർക്ക് അധിക വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തടഞ്ഞുവച്ച വേതനം അടിയന്തരമായി അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

മലയോര മേഖലകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകർ നേരിടുന്ന പ്രത്യേക പ്രശ്നങ്ങളും നിവേദക സംഘം ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ആവശ്യങ്ങൾ സംബന്ധിച്ച് ഡയറക്ടറുമായി വിശദമായ ചർച്ചയും നടത്തി. ഡയറക്ടറുടെ ഭാഗത്തുനിന്ന് അനുഭാവപൂർവമായ സമീപനമാണ് ഉണ്ടായതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്. മിനി, കെ.പി. റോസമ്മ, സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു സജികുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് എൻഎച്ച്എം സംസ്ഥാന ഡയറക്ടറെ കണ്ട് നിവേദനം നൽകിയത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …