Breaking News

ജോലിക്കിടെ ഏണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു

കടയ്ക്കാവൂർ: ഇലക്ട്രിക്ക് ജോലിക്കിടെ ഏണിയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു .

വക്കം തണ്ണുവിള വീട്ടിൽ ദേവൻ എന്നു വിളിക്കുന്ന ദേവേന്ദ്രകുമാർ (34) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരമണിയോടെ നിലയ്ക്കാമുക്കിലെ വീട്ടിൽ ഇലക്ട്രിക്ക് പണി ചെയ്യുന്ന സമയത്ത് ഏണിയിൽ നിന്ന് കാൽവഴുതി തറയിലേക്ക് വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദേവേന്ദ്രനെ ഉടൻതന്നെ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 7.30 ഓടെ മരണപ്പെടുകയായിരുന്നു.

പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇലക്ട്രിക്ക് ഹെൽപ്പറായിരുന്നു ദേവേന്ദ്രൻ. സഹോദരൻ മുരളി .

Related posts

Leave a Reply

Your email address will not be published. Required fields are marked *