
SC/ST ആക്ട് പ്രകാരം കേസ്; അന്വേഷണം ആരംഭിച്ചു
വർക്കല: ബൈക്ക് യാത്രികർ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനമേറ്റതായി പരാതി. ശിവഗിരി തൊടുവേയിൽ പുത്തൻവിള വീട്ടിൽ രാഹുൽ (25) ആണ് പരാതിക്കാരൻ.
പിതാവിനൊപ്പം മീൻപിടിത്തത്തിന് പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ സമീപത്തുകൂടി കടന്നുപോയ ബൈക്ക് യാത്രികർ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിനെ തുടർന്ന് വാക്കുതർക്കമുണ്ടായെന്നാണ് രാഹുലിന്റെ പരാതിയിൽ പറയുന്നത്.

തുടർന്ന് വിഷയം ചോദ്യം ചെയ്ത രാഹുലിനെ രണ്ടുപേർ ചേർന്ന് മർദ്ദിച്ചതായും പരാതിയിലുണ്ട്. ഇതിനിടെ ബൈക്ക് യാത്രികർ വിളിച്ചുവരുത്തിയ മറ്റൊരാൾ ബൈക്ക് രാഹുലിന്റെ കാലിൽ ഇടിച്ചുകയറ്റിയതായും പരാതിയിൽ പറയുന്നു. സംഘത്തിലൊരാൾ വടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും മുഖത്ത് മർദ്ദിക്കുകയും ചെയ്തതായും രാഹുൽ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തിൽ കാലിനും തലയ്ക്കും പരിക്കേറ്റ രാഹുൽ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പൊലീസ് SC/ST നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിന്റെ അന്വേഷണച്ചുമതല വർക്കല ഡിവൈ.എസ്.പി. രമേഷ് കുമാറിനാണ്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് വർക്കല പോലീസ് അറിയിച്ചു

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …