Breaking News

പൊതുവഴിയിൽ വഴിയാത്രക്കാരെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദ്ദനം

മൂക്കിന് ഗുരുതര പരിക്ക്; യുവാവ് ആശുപത്രിയിൽ

വർക്കല: പൊതുവഴിയിൽ വഴിയാത്രക്കാരെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദ്ദനം. മേൽവെട്ടൂർ അപ്പൂപ്പൻ നടയ്ക്ക് സമീപത്തെ പൊതുവഴിയിൽ ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.

മേൽവെട്ടൂർ സ്വദേശി വിഷ്ണു (35)വിനാണ് മർദ്ദനമേറ്റത്. വഴിയാത്രക്കാരെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് വിഷ്ണുവിനെ മർദ്ദിച്ചതെന്നാണ് പരാതി.

മർദ്ദനത്തിനിടെ താക്കോൽ ഉപയോഗിച്ച് മൂക്കിൽ ശക്തമായി പ്രഹരിച്ചതിനെ തുടർന്ന് മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായതായി പറയുന്നു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷ്ണുവിന്റെ പരാതിയിൽ വർക്കല പൊലീസ് സ്ഥലത്തെത്തി മേൽവെട്ടൂർ സ്വദേശി അനീഷിനെ കസ്റ്റഡിയിലെടുത്തു. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *