
കെ. മണിലാലിന് പത്രാധിപർ കെ. സുകുമാരൻ സ്മാരക പുരസ്കാരം
തിരുവനന്തപുരം: മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ കെ. സുകുമാരൻ സ്മാരക പുരസ്കാരത്തിന് കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാലിനെ തിരഞ്ഞെടുത്തു.
വർഷങ്ങളായി അർപ്പണബോധത്തോടെയും സമർപ്പണ മനോഭാവത്തോടെയും കേരളകൗമുദിയുടെ വിതുര പ്രാദേശിക ലേഖകനായി പ്രവർത്തിച്ചുവരുന്ന കെ. മണിലാലിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് പുരസ്കാരം.ഡെസ്കിൽ നിന്ന് നിർദേശിക്കുന്ന വാർത്തകൾ ഉത്തരവാദിത്വത്തോടെയും കൃത്യതയോടെയും റിപ്പോർട്ട് ചെയ്യുന്നതിൽ മണിലാൽ മികവ് പുലർത്തുന്നുവെന്ന് കേരളകൗമുദി യൂണിറ്റ് ചീഫ് ആർ. ചന്ദ്രദത്ത് പറഞ്ഞു.

രാവിലെ എട്ടുമണി മുതൽ തന്നെ ന്യൂസ്ട്രാക്കിലൂടെ വാർത്തകൾ അയയ്ക്കുന്ന അദ്ദേഹം, വിതുര മേഖലയ്ക്ക് പുറത്തുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ലേഖകരെയും ഡെസ്കിനെയും ഉടൻ അറിയിക്കുന്നതിലും താൽപര്യം കാണിക്കുന്നു.
ഡെസ്കിൽ നിന്ന് ഏത് സമയത്ത് വാർത്ത ആവശ്യപ്പെട്ടാലും വിമുഖതയില്ലാതെ, വിശദാംശങ്ങൾ ചോരാതെ വേഗത്തിൽ വാർത്ത എത്തിക്കുന്നതിലും മണിലാൽ മുന്നിലാണ്. വാർത്താ ശേഖരണത്തിലെ ഈ സമർപ്പണത്തിനൊപ്പം സർക്കുലേഷൻ, പരസ്യ വിഭാഗങ്ങൾക്ക് നൽകുന്ന പിന്തുണയും പുരസ്കാരത്തിനായി പരിഗണിച്ചതായി ആർ. ചന്ദ്രദത്ത് വ്യക്തമാക്കി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …