
യൂണിയൻ ഭാരവാഹികളുടെ പട്ടിക പ്രസിദ്ധീകരിച്ചു; സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം
വർക്കല: വർക്കല എസ്.എൻ. കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് നടപടികൾ വെള്ളിയാഴ്ച രാത്രി വൈകി എട്ടുമണിയോടെ പൂർത്തിയായി. തിരഞ്ഞെടുപ്പ് നടപടികൾക്കിടെ കെ.എസ്.യു. പ്രവർത്തകർ തർക്കമുന്നയിച്ചതിനെ തുടർന്നാണ് നടപടികൾ വൈകിയത്.
സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം കോളേജ് പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു.തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഏകദേശം 15 ക്ലാസുകളിൽ എസ്.എഫ്.ഐ., കെ.എസ്.യു. വിദ്യാർത്ഥികൾക്ക് തുല്യവോട്ട് ലഭിച്ചതിനെ തുടർന്ന് ടോസ് വഴിയാണ് വിജയികളെ തീരുമാനിച്ചത്. 15 ക്ലാസുകളിലും എസ്.എഫ്.ഐ. വിദ്യാർത്ഥികൾക്ക് ടോസ് വീണതിനെ തുടർന്ന് അവരെ വിജയികളായി പ്രഖ്യാപിച്ചു.
ടോസിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് കെ.എസ്.യു. പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. ക്രമക്കേട് കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്തുകയായിരുന്നു.

തുടർന്ന് തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട രേഖകൾ കീറിനശിപ്പിക്കാൻ ശ്രമം നടന്നതായും പൊലീസ് ഇടപെട്ട് പ്രവർത്തകരെ തിരഞ്ഞെടുപ്പ് നടപടികൾ നടക്കുന്ന സ്ഥലത്തുനിന്ന് മാറ്റിയതായും അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.
രാത്രി വൈകി യൂണിയൻ ഭാരവാഹികളുടെ പട്ടികയും പ്രസിദ്ധീകരിച്ചു. പട്ടിക പ്രകാരം ചെയർപേഴ്സണായി ഫാത്തിമ എ., വൈസ് ചെയർപേഴ്സണായി ശ്രേയ യു., ജനറൽ സെക്രട്ടറിയായി അഭിലാഷ് ബി.എം. നായർ, ആർട്സ് ക്ലബ് സെക്രട്ടറിയായി അനസ് എം.എ., മാഗസിൻ എഡിറ്ററായി തേജസ് പി.ആർ. എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി സ്വാതി ശിവപ്രസാദും അഭിനന്ദ് വി.എസും തിരഞ്ഞെടുക്കപ്പെട്ടു. ലേഡി റെപ്രസന്റേറ്റീവുമാരായി രുദ്ര ആർ.യും അമലേന്ദു ബി.ബിയും തിരഞ്ഞെടുക്കപ്പെട്ടു.ഡിഗ്രി റെപ്രസന്റേറ്റീവുമാരായി ഒന്നാം വർഷ വിദ്യാർത്ഥി വൈഗ വിനോദ്, രണ്ടാം വർഷ വിദ്യാർത്ഥി മെഹ്ബിൻഷാ എസ്., മൂന്നാം വർഷ വിദ്യാർത്ഥി ആർ. ഗൗരിനന്ദന എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പി.ജി. റെപ്രസന്റേറ്റീവുമാരായി ഒന്നാം വർഷ വിദ്യാർത്ഥി കരീന എസ്.എസ്., രണ്ടാം വർഷ വിദ്യാർത്ഥി അക്ഷയ് ലാൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് രാത്രി വൈകിയും കോളേജ് പരിസരത്ത് സംഘർഷസാധ്യത നിലനിന്നതിനാൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് തുടരുകയായിരുന്നു.
മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് എസ്.എഫ്.ഐ. നേതൃത്വം നൽകുന്ന യൂണിയൻ വീണ്ടും കോളേജിൽ അധികാരത്തിലെത്തിയത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …