
ചിറയിൻകീഴ്: മുട്ടപ്പലത്ത് വീട്ടിന് സമീപത്തെ ബന്ധുവിന്റെ വീട്ടിൽ 11 ദിവസം പഴക്കമുള്ള നിലയിൽ ഫൈസൽ എന്ന മിന്നൽ ഫൈസലിന്റെ (45) മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതക കേസെടുത്ത് ചിറയിൻകീഴ് പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നാവായിക്കുളം താഴെ വെട്ടിയറ പറകുന്ന് സലീന മൻസിലിൽ അൻസിൽ ഖാൻ എന്ന അൻസിലിനെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു.
ചിറയിൻകീഴ് മുട്ടപ്പലം പ്ലാവിള പുത്തൻവീട്ടിൽ ഫൈസൽ ജൂൺ 20ന് പുലർച്ചെ 2.30ഓടെ കൊല്ലപ്പെട്ടതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജൂലൈ ഒന്നിനാണ് ചിറയിൻകീഴ് പോലീസ് ക്രൈം നമ്പർ 358/2026 ആയി കേസ് രജിസ്റ്റർ ചെയ്തത്. മുട്ടപ്പലം കോടൻ്റെമുക്കിൽ ഫൈസലിന്റെ വീടിന് സമീപത്തുള്ള ബന്ധുവായ നാസറിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കപ്പ പറിക്കാനെത്തിയ തൊഴിലാളികൾ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധ നയിലാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹത്തിന് ഏകദേശം 11 ദിവസത്തെ പഴക്കമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
മരിച്ച ഫൈസലിനെതിരെ ചിറയിൻകീഴ്, മംഗലപുരം, ആറ്റിങ്ങൽ, കഠിനംകുളം, ചാത്തന്നൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി മോഷണം, വധശ്രമം, എൻഡിപിഎസ് നിയമപ്രകാരമുള്ള കേസുകൾ ഉൾപ്പെടെ 26ഓളം കേസുകൾ നിലവിലുണ്ടായിരുന്നു വെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരമുള്ള സുരക്ഷാ നടപടികളും സ്വീകരിച്ചിരുന്നതായി പോലീസ് അറിയിച്ചു.
കേസിലെ പ്രതിയായ അൻസിൽ ഖാൻ ചെന്നൈയിലെ ഒരു എൻഡിപിഎസ് കേസിലും, കല്ലമ്പലം പോലീസ് സ്റ്റേഷനിലെ വധശ്രമ കേസിലും, ചിറയിൻകീഴ് സ്റ്റേഷനിലെ മോഷണക്കേസുകളിലും പ്രതിയാണെന്നും പോലീസ് അറിയിച്ചു.
റൂറൽ ജില്ലാ പോലീസ് മേധാവി ബി.കെ. പ്രശാന്തന്റെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ചിറയിൻകീഴ് സി.ഐ കെ.കെ. പ്രശോഭൻ, ആറ്റിങ്ങൽ സി.ഐ അനുരാജ്, മംഗലപുരം സി.ഐ ലൈസാദ് മുഹമ്മദ്, കഠിനംകുളം സി.ഐ സുനുമോൻ, ചിറയിൻകീഴ് എസ്.ഐമാരായ അൻസർ, ഷജീർ, നഗരൂർ എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐമാരായ മനോജ്, ബൈജു, പ്രദീപ്, ശരത്ത്, എസ്.സി.പി.ഒമാരായ വിജേഷ്, വിഷ്ണു, ബിനു, ധന്യ, സി.പി.ഒമാരായ മുജീബ്, ജിഷ്ണു, സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …
