
വർക്കല: ലോകമെമ്പാടുമുള്ള മലയാളികളെ ഒരുകുടക്കീഴിൽ അണിനിരത്തി സംസ്കാരത്തിന്റെയും സാമൂഹിക സേവനത്തിന്റെയും പുതിയ അധ്യായത്തിന് തുടക്കമിടുകയെന്ന ലക്ഷ്യത്തോടെ വേൾഡ് മലയാളി കൗൺസിൽ (WMC) വർക്കല യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ശ്രദ്ധേയമായി.
വർക്കല യൂണിറ്റ് കോ-ഓർഡിനേറ്റർ സൗമ്യ പ്രശാന്ത് സ്വാഗതം ആശംസിച്ചു. WMC സൗത്ത് പ്രോവിൻസ് പ്രസിഡന്റ് കെ. എൻ. ശശികുമാർ അധ്യക്ഷത വഹിച്ചു.വർക്കല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ വർക്കല യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതയും സാംസ്കാരിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്നതിൽ വേൾഡ് മലയാളി കൗൺസിൽ വഹിക്കുന്ന പങ്ക് അവർ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ, വർക്കല എക്സൈസ് ഓഫീസർ ടി. ശ്രീജിത്ത് എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു.
WMC കേരള കൗൺസിൽ ചെയർമാൻ പ്രസാദ് കുഴിക്കാല മുഖ്യപ്രഭാഷണം നടത്തി. സമൂഹസേവനം, മാനവിക പ്രവർത്തനങ്ങൾ, ആഗോള മലയാളി കൂട്ടായ്മ എന്നിവ ശക്തിപ്പെടുത്തുന്നതിൽ WMCയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.
ആശംസാപ്രസംഗത്തിൽ കെ. എൻ. ശശികുമാർ, സംഘടനയുടെ ഭാവി പ്രവർത്തനങ്ങളും സേവന പദ്ധതികളും വിശദീകരിച്ചു.
ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിക്കലും വർക്കല മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് യൂത്ത് ഐക്കൺ അവാർഡ്, WMCയുടെ വിവിധ ഫോറങ്ങളുടെ രൂപീകരണവും അംഗങ്ങളെ പരിചയപ്പെടുത്തലും, വർക്കല യൂണിറ്റ് അംഗങ്ങളുടെ പരിചയപ്പെടുത്തലും, പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു.WMC വർക്കല യൂണിറ്റ് സെക്രട്ടറി ഡോ. അഞ്ജു നന്ദി രേഖപ്പെടുത്തി.
ലോക മലയാളികളുടെ ഐക്യത്തിനും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും വർക്കല യൂണിറ്റ് കരുത്തേകുമെന്ന പ്രതീക്ഷയോടെയാണ് പരിപാടി സമാപിച്ചത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …