
നാവായിക്കുളം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ നവീകരണങ്ങൾ നടപ്പാക്കുന്നതിലൂടെ കേരളം രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറുമെന്നും വിദ്യാർത്ഥികൾ പഠനാവശ്യങ്ങൾക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന പ്രവണത കുറയുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളിൽ പലരും പിന്നീട് അവിടെ സ്ഥിരതാമസമാക്കുന്നതിലൂടെ രാജ്യത്തിന് വിലപ്പെട്ട മനുഷ്യവിഭവശേഷി നഷ്ടമാകുകയാണെന്നും ഇത് വലിയ തോതിൽ ബ്രെയിൻ ഡ്രെയിനിന് കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ മാറ്റങ്ങൾ സർക്കാർ ഉൾക്കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും, വിദേശ സർവകലാശാലകളുമായി സഹകരണം ശക്തമാക്കാനുള്ള നീക്കങ്ങൾ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ “ഏറ്റവും വലിയ ശക്തി വിജ്ഞാനമാണ്” എന്ന സന്ദേശം ഓരോ വിദ്യാർത്ഥിയും മനസ്സിൽ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാവായിക്കുളം ഉമ്മൻ ചാണ്ടി ദർശന വേദിയുടെയും പ്രിയദർശിനി വനിതാ സാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മികവ് 2026’ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
ചടങ്ങിൽ നാവായിക്കുളം പഞ്ചായത്തിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 125-ഓളം വിദ്യാർത്ഥികളെയും സർവകലാശാല റാങ്ക് ജേതാക്കളെയും ദേശീയതല സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50-ഓളം വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു.
ഉമ്മൻ ചാണ്ടി ദർശന വേദി രക്ഷാധികാരി അഡ്വ. എം.എം. താഹ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ, മുൻ എം.പി. എൻ. പീതാംബരക്കുറുപ്പ്, കെ.പി.സി.സി. അംഗം എൻ. സുദർശനൻ, ആർ.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെ. ബിന്നി, ഉമ്മൻ ചാണ്ടി ദർശന വേദി ചെയർമാൻ അഡ്വ. എൻ. സന്തോഷ് കുമാർ, പ്രിയദർശിനി വനിതാ സാംസ്കാരിക വേദി പ്രസിഡന്റ് ജെ. മായാറാണി, ജനറൽ സെക്രട്ടറി അഡ്വ. ബി. ശ്രീകുമാർ എന്നിവരുൾപ്പെടെ വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …