Breaking News

തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ കിളിമാനൂര്‍ ഏരിയാ സമ്മേളനം 30 ന്

തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ കിളിമാനൂര്‍ ഏരിയാ സമ്മേളന സ്വാഗതം സംഘ യോഗം ജില്ലാ ട്രഷറര്‍ മടവൂര്‍ അനില്‍ ഉദ്ഘാടനം ചെയ്യുന്നു

കിളിമാനൂര്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നവരുടെ അവകാശ സംരക്ഷണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഇ.ജി.എസ് വര്‍ക്കേഴ്‌സ് യൂണിയന്‍ കിളിമാനൂര്‍ ഏരിയാ സമ്മേളനം ജൂലൈ 30 ന് കരവാരത്ത് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘ സമിതി രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരിക്കുന്നതിനായി കരവാരം ക്ഷീരകര്‍ഷക സംഘം ഓഫീസില്‍ കൂടിയ യോഗം തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ജില്ലാ ട്രഷറര്‍ മടവൂര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ കരവാരം പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി.ജി.മധു സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.വത്സലകുമാര്‍, കര്‍ഷക സംഘം ഏരിയ സെക്രട്ടറി വി.ബിനു, മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണന്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.എം റഫീക്, സി.പി.എം വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.കെ.രാധാകൃഷ്ണന്‍, കര്‍ഷക സംഘം ഏരിയ സെക്രട്ടറി എസ്.മധൂസൂദനകുറുപ്പ്, കരവാരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൊച്ചനിയന്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ സെക്രട്ടറി സിദ്ധാര്‍ത്ഥന്‍, ബേബി ഗിരിജ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *