Breaking News

കര്‍ക്കിടക വാവ് ദിവസം വര്‍ക്കലയില്‍ മദ്യനിരോധനം

പ്രതീകാത്മക ചിത്രം

വര്‍ക്കല: കര്‍ക്കിടക വാവ് ദിവസം വര്‍ക്കല മുനിസിപ്പാലിറ്റി പരിധി മദ്യ നിരോധിത മേഖലയായി പ്രഖ്യാപിച്ചതായി വര്‍ക്കല എക്‌സൈസ് ഓഫീസ് അറിയിച്ചു. ഞായറാഴ്ച രാത്രി 12 മണി മുതല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിവരെയാണ് കളക്ടറുടെ ഉത്തരവ് പ്രകാരം മദ്യ നിരോധനം പ്രഖ്യാപിച്ചത്. വര്‍ക്കല മുനിസിപ്പാലിറ്റി പരിധിയില്‍ കര്‍ശനമായ ലഹരി പരിശോധന നടത്തുമെന്നും എക്‌സൈസ് ഓഫീസ് അറിയിച്ചിട്ടുണ്ട്. കര്‍ക്കിടക വാവ് പ്രമാണിച്ച് എക്‌സൈസ് വകുപ്പിന്റെ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 9400069424, 0470 2611098.

Related posts

Leave a Reply

Your email address will not be published. Required fields are marked *