Breaking News

വനിതകൾക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ഒഴിവ്‌.

വനിതാ ശിശു വികസന വകുപ്പിനു കീഴിലെ സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍പ്പര്‍, നൈറ്റ് സെക്യൂരിറ്റി/നൈറ്റ് ഗാര്‍ഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ തിരുവനന്തപുരം വനിതാ പ്രൊട്ടക്ഷന്‍ ഓഫിസറുടെ കാര്യാലയത്തില്‍ നേരിട്ടെത്തി സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 24, വൈകുന്നേരം 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2344245.

Related posts

Leave a Reply

Your email address will not be published. Required fields are marked *