
ചിറയിൻകീഴ്: അഴൂർ സ്വദേശിയായ യുവതിയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ച ഓട്ടോ ഡ്രൈവർ ചിറയിൻകീഴ് പോലീസിൻ്റെ പിടിയിലായി. പുതുക്കരി മലക്കറിതിട്ട വീട്ടിൽ സിംഗിൾ എന്നു വിളിക്കുന്ന ഷിബു (43) ആണ് പിടിയിലായത്. കിളിമാനൂരിലെ ആൾതാമസമില്ലാത്ത വീട്ടിൽ യുവതിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയ ശേഷം നഗ്നചിത്രം പകർത്തിയ ശേഷം പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിന്മേൽ കേസെടുക്കുകയും പുതുക്കരിയിൽ വച്ച് പ്രതിയെ തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. ചിറയിൻകീഴ് സി ഐ രാഹുൽ രവീന്ദ്രൻ, എസ് ഐ വിനീഷ്, സിപിഒമാരായ അഹമ്മദ്, സുജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ് തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ

- വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ
