സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് നടത്തി ഗ്രീന്‍ സര്‍ട്ടിഫിക്കേഷനും ഗ്രേഡിംഗും നല്കുന്ന പ്രവര്‍ത്തനം ജില്ലയില്‍ ജനുവരി 11ന് ആരംഭിക്കും. സര്‍ക്കാര്‍ ഓഫിസുകളുടെ ഹരിത ഓഡിറ്റിന്റെ ഉദ്ഘാടനം ജനുവരി 11ന് പബ്ലിക് ഓഫീസിലെ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രനും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിന്റെ ഉദ്ഘാടനം ജനുവരി 12ന് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ നിര്‍വഹിക്കും.
ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായാണ് ഓഡിറ്റിന് നേതൃത്വം നല്‍കുന്നത്. പരിശോധനാ സംഘത്തില്‍ ആരോഗ്യ വകുപ്പ്, തദ്ദേശഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമവികസന വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. പരിശോധനയുടെ അടിസ്ഥാനത്തില്‍ നല്കുന്ന മാര്‍ക്കിനെ ആസ്പദമാക്കി ഗ്രേഡ് നല്‍കിയാണ് ഓഫിസുകള്‍ക്ക് ഗ്രീന്‍ സര്ട്ടിഫിക്കേഷന് നല്‍കുന്നത്.
ഓഫിസുകളില്‍ മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, നിരോധിത പ്ലാസ്റ്റിക്കിന്റെയും ഡിസ്പോസിബിള്‍ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കുക, ജൈവ അജൈവ മാലിന്യം തരംതിരിച്ച് സംസ്കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, പുനചംക്രമണമോ പുനരുപയോഗമോ സാധ്യമായ വസ്തുക്കള്‍ ഉപയോഗിക്കുക, അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ശുചിമുറി, ജൈവ പച്ചക്കറി/പൂന്തോട്ടം എന്നിവ ഒരുക്കുക, ഇലക്ട്രോണിക് മാലിന്യവും ഉപയോഗശൂന്യമായ ഫര്‍ണിച്ചറും നീക്കം ചെയ്യുക, ഹരിതചട്ടം പാലിക്കുന്നതിന് നോഡല്‍ ഓഫീസറെ ഏര്‍പ്പെടുത്തുക എന്നീ പ്രവര്‍ത്തനങ്ങളാണ് ഹരിത ഓഡിറ്റ് സംഘം വിലയിരുത്തുക. ജില്ലയിലെ ഹരിത ഓഡിറ്റിന്റെ പ്രവര്‍ത്തനം ജനുവരി 20ന് അവസാനിക്കുമെന്ന് ഹരിതകേരളം മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം …