
വർക്കല: സുഹൃത്തിന് വേണ്ടി പോലീസിൽ പരാതി നൽകുകയും സാക്ഷി പറയുകയും ചെയ്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ എട്ടംഗ സംഘം ക്രൂരമായി മർദ്ദിച്ച കേസിൽ ഏഴുമാസത്തിന് ശേഷം മൂന്ന് പ്രതികളെ അയിരൂർ പോലീസ് പിടികൂടി. ഇടവ പാറയിൽ സ്വദേശിയായ വിപിൻ (27) ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കുരയ്ക്കണ്ണി സ്വദേശിയായ എള്ളുവിള വീട്ടിൽ അക്ഷയ് (26), കാട്ടുവിള സ്വദേശിയായ ചോതി വീട്ടിൽ അഭിജിത് (22), ഇടവ-വെൺകുളം സ്വദേശിയായ ഇലങ്കത്തറവീട്ടിൽ വിനോദ് (24) എന്നിവരാണ് പിടിയിലായത്. മറ്റ് രണ്ടുപേർ ഇതിനകം വിദേശത്തേക്ക് കടന്നതായി പോലീസ് അറിയിച്ചു.

2025 സെപ്റ്റംബർ 6-നാണ് സംഭവം. വിപിന്റെ സുഹൃത്തിനെ ഒന്നും രണ്ടും പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചതിനെ തുടർന്ന്, വിപിൻ പോലീസിൽ പരാതി നൽകുകയും സാക്ഷിയായി നിൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അന്നേദിവസം രാത്രി 10.30ഓടെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്നതിനിടെ വെൺകുളം സ്കൂളിന് മുൻവശത്ത് ആറ് ബൈക്കുകളിലായി എത്തിയ സംഘം വിപിനെ പിന്തുടർന്ന് തടഞ്ഞുനിർത്തി. “പോലീസിൽ സാക്ഷി പറയുമോ” എന്ന് ചോദിച്ചുകൊണ്ടാണ് ആക്രമണം ആരംഭിച്ചത്.

ആക്രമണത്തിനിടെ പ്രതികൾ ഇരുമ്പ് കമ്പിയും കുറുവടിയും ഉപയോഗിച്ച് മർദ്ദിച്ചു. ഒരാൾ വാൾ ഉപയോഗിച്ച് തലക്ക് നേരെ വെട്ടാൻ ശ്രമിച്ചെങ്കിലും വിപിൻ കൈകൊണ്ട് തടഞ്ഞതിനെ തുടർന്ന് ഇടത് കൈവെള്ളയിൽ ആഴത്തിലുള്ള മുറിവേറ്റു. തുടർന്ന് സംഘം വിപിനെ നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ വിപിന്റെ വലത് കൈയ്ക്ക് പൊട്ടലേറ്റതോടൊപ്പം ഗുരുതര പരിക്കുകളും സംഭവിച്ചു.കൂടാതെ വിപിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തകർക്കുകയും മൊബൈൽ ഫോൺ കവർന്ന് റോഡിൽ എറിഞ്ഞ് നശിപ്പിക്കുകയും വാച്ചും, വെള്ളി കൈച്ചെയിനും കവർന്നെടുക്കുകയും ചെയ്തു. പരിക്കേറ്റ വിപിൻ ദീർഘനാളായി ചികിത്സയിൽ കഴിയുകയും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു.
ഇടവ പാറയിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്രയ്ക്കിടെ ഉണ്ടായ വാക്കുതർക്കവും അടിപിടിയും തുടർന്നുണ്ടായ കേസിൽ സാക്ഷി പറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. തുടർന്ന് ഒളിവിൽ കഴിയവെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിദേശത്തേക്ക് കടന്ന പ്രതികളെ നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …