
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ‘ഓപ്പറേഷന് ഡി-ഹണ്ട്’ സ്പെഷ്യല്‍ ഡ്രൈവില്‍ 26 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1220 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 16-ന് നടത്തിയ പരിശോധനയില്‍ നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിടിയിലായവരില്‍ നിന്ന് എം.ഡി.എം.എ (0.00057 കിലോഗ്രാം), കഞ്ചാവ് (0.05 കിലോഗ്രാം), കഞ്ചാവ് ബീഡി (13 എണ്ണം) എന്നിവ പിടിച്ചെടുത്തു.

സംസ്ഥാനത്ത് നിരോധിത മയക്കുമരുന്നുകളുടെ സംഭരണവും വിപണനവും തടയുന്നതിനായി കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഡി-ഹണ്ട് നടത്തിയത്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി യുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും ഉള്‍പ്പെടെ വിവിധ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് കണ്ട്രോള് റൂം (9497927797) സജ്ജമാണ്. വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …