Breaking News

ചീഫ് സെക്രട്ടറിയായി ഭര്‍ത്താവിന് പിന്നാലെ ഭാര്യ; കേരളത്തിന്റെ ചരിത്രത്തില്‍ അത്യപൂര്‍വ്വ നിമിഷം

തിരുവനന്തപുരം: ഓഗസ്റ്റ് 31 ന് കേരളത്തിന്റെ ബ്യൂറോക്രസി ചരിത്രത്തില്‍ അത്യപൂര്‍വ്വ നിമിഷമായി മാറും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ.വി.വേണു ഈ മാസം 31ന് സ്ഥാനമൊഴിയുമ്പോള്‍ അടുത്ത ചീഫ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കുക ഡോ.വേണുവിന്റെ ഭാര്യ ശാരദാ മുരളീധരനായിരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരന്‍. ബ്ര്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്കാണ് ഭര്‍ത്താവിന് പിന്തുടര്‍ച്ചയായി ഭാര്യ എത്തുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *