

ആര്യങ്കാവ്: ആര്യങ്കാവ് ചെക്ക്‌പോസ്റ്റിന് സമീപം കൊല്ലം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധനയില്‍ മാരക രാസലഹരി വസ്തുവായ എം.ഡി.എം.എ പിടികൂടി. ബാംഗ്ലൂര്‍ നിന്നും കാറില്‍ 25 ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന 3 പേര്‍ അറസ്റ്റിലായി. ചിതറ കല്ലുവെട്ടാന്‍കുഴി ഷൈമാ മന്‍സിലില്‍ നവാസിന്റെ മകന്‍ മുഹമ്മദ് അനസ്(26), ചിതറ മുള്ളിക്കാട് കെ.പി ഹൗസില്‍ കബീറിന്റെ മകന്‍ മുഹമ്മദ് അസ്ലം(24), ചിതറ കല്ലുവെട്ടാന്‍കുഴി ഹൈദര്‍ മന്‍സിലില്‍ നൗഷാദിന്റെ മകന്‍ ഹൈദരലി(29) എന്നിവരാണ് അറസ്റ്റിലായത്.



സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരമായി എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മാരക മയക്കുമരുന്നുകള്‍ വില്പന നടത്തി വന്നിരുന്ന പ്രതികളെ പോലീസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികളില്‍ മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം എന്നിവരെ ഒരു മാസം മുന്‍പ് കഞ്ചാവുമായി കടയ്ക്കല്‍ പോലീസ് പിടികൂടി കേസ് എടുത്തിരുന്നു. പോലീസ് പരിശോധനയ്ക്കായി തടഞ്ഞുനിര്‍ത്തുമ്പോള്‍ സ്ഥിരമായി പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പോലീസിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചു വരികയായിരുന്നു പ്രതികള്‍. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം എന്നിവര്‍ നിരവധി കഞ്ചാവ് കേസിലെ പ്രതികളാണ്.



എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കേസിലെ സ്ഥിരം പ്രതികള്‍ പോലീസിന്റെ പിടിയിലായത്. കൊല്ലം റൂറല്‍ പോലീസ് മേധാവി സാബു മാത്യു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും തെന്മല എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള തെന്മല പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്. കൊല്ലം റൂറല്‍ ഡാന്‍സാഫ് എസ്.ഐമാരായ ജ്യോതിഷ് ചിറവൂര്‍, ബിജു ഹക്ക്, സി.പി.ഒമാരായ സജുമോന്‍, ദിലീപ്, അഭിലാഷ് വിപിന്‍ ക്ലീറ്റസ് എന്നിവരും കൊല്ലം റൂറല്‍ ഡാന്‍സാഫ് എസ്.ഐമാരായ ജ്യോതിഷ് ചിറവൂര്‍, ബിജു ഹക്ക്, സി.പി.ഒമാരായ സജുമോന്‍, ദിലീപ്, അഭിലാഷ്, വിപിന്‍ ക്ലീറ്റസ് എന്നിവരും തെന്മല എസ്.എച്ച്.ഒ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ തെന്മല എസ്.ഐ പ്രജീഷും ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

