

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ 21 കിലോഗ്രാം കഞ്ചാവ് പിടികൂടി. നെയ്യാറ്റിന്‍കര എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാവച്ചമ്പലം ജംഗ്ഷന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് 7.5 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൈവശം വച്ച വെള്ളായണി സ്വദേശി സലാഹുദീന്റെ മകന്‍ ഷിജാ(44)മിനെ അറസ്റ്റ് ചെയ്തു. പോക്‌സോ കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഷിജാം. ഹോണ്ട ആക്ടീവ സ്‌കൂട്ടറിലാണ് പ്രതി കഞ്ചാവ് കടത്തിയത്. അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.മണിവര്‍ണന്‍, ഗ്രേഡ് അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.സുനില്‍രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് എസ്.എസ്, ലാല്‍കൃഷ്ണ.യു.കെ, പ്രസന്നന്‍.ബി, സൂരജ്.എസ്, മനുലാല്‍, ശരണ്‍കുമാര്‍, മുഹമ്മദ് അനീസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശാലിനി.പി, ശ്രീജ.എസ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.







