Breaking News

വാട്‌സ്ആപ്പ് വെബിൽ പുതിയ ചാറ്റ് തീം ഫീച്ചർ പരീക്ഷണത്തിൽ

ന്യൂഡൽഹി: ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റുമായി രംഗത്ത്. വാട്‌സ്ആപ്പിന്റെ വെബ് പതിപ്പിൽ ചാറ്റ് തീം ഫീച്ചർ പരീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് ബ്രൗസറിൽ നിന്ന് നേരിട്ട് ചാറ്റുകളുടെ രൂപഭാവം ഇഷ്ടാനുസൃതമായി മാറ്റാൻ സാധിക്കും. പുതിയ അപ്‌ഡേറ്റിൽ 49 വരെ കളർ ഓപ്ഷനുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. കൂടാതെ വിവിധ തീമുകൾ, വാൾപേപ്പറുകൾ, സ്റ്റൈലുകൾ എന്നിവ ഉപയോഗിച്ച് ചാറ്റുകൾ കൂടുതൽ വ്യക്തിപരമാക്കാനും സൗകര്യമുണ്ടാകും.

മൊബൈൽ ആപ്പിൽ ലഭ്യമായതുപോലെ തന്നെ വെബിലും തീം കസ്റ്റമൈസേഷൻ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഈ മാറ്റം ചാറ്റുകൾ എളുപ്പത്തിൽ തിരിച്ചറിയാനും വ്യക്തിഗതമായി ക്രമീകരിക്കാനും സഹായകരമാകും. പുതിയ ഫീച്ചർ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് ഉപയോക്താക്കൾ.

Related posts

Leave a Reply

Your email address will not be published. Required fields are marked *