Breaking News

ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്

തിരുവനന്തപുരം: ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. വെള്ളറട കൊണ്ടകെട്ടി മലയിൽ നടന്ന ട്രക്കിങ്ങിനിടെ അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയെ 2200 അടി ഉയരത്തിൽ നിന്ന് ഫയർഫോഴ്സ് സംഘം ചുമന്നിറക്കി രക്ഷപ്പെടുത്തി. തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിലെ വിദ്യാർത്ഥിയായ അക്ഷയ് ആണ് പരിക്കേറ്റത്.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഘത്തോടൊപ്പം ട്രക്കിങ്ങിന് എത്തിയതിനിടെയാണ് അപകടം സംഭവിച്ചത്. കാൽ വഴുതി വീണതിനെ തുടർന്ന് അക്ഷയ്‌ക്ക് തലയ്ക്ക് പരിക്കേറ്റു.
വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കഠിനമായ ശ്രമത്തിനൊടുവിലാണ് വിദ്യാർത്ഥിയെ സുരക്ഷിതമായി താഴേക്ക് എത്തിച്ചത്. തുടർന്ന് അക്ഷയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *