Breaking News

പ്രളയ മുന്നറിയിപ്പ് നല്‍കി; കേരളം എന്തുചെയ്തു? വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി

ഡല്‍ഹി: ജൂലൈ 23 ന് കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരാഴ്ച മുമ്പ് എന്‍.ഡി.ആര്‍.എഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ല ഇതെന്ന ആമുഖത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രളയമുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്തുചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ വന്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. വയനാട്ടിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ യോഗം വിളിച്ചു. ലോക്‌സഭയിലെ ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. ഈ ദുരന്തത്തില്‍ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റോയിയും യോഗത്തില്‍ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *