

വര്‍ക്കല: എട്ട് കിലോയോളം കഞ്ചാവുമായി വര്‍ക്കല സ്വദേശി അറസ്റ്റില്‍. വര്‍ക്കല ചെറുന്നിയൂര്‍ താന്നിമൂട് ലക്ഷം വീട്ടില്‍ വിജയകുമാറിന്റെ മകന്‍ പങ്കു എന്ന ഉമേഷാ(37)ണ് അറസ്റ്റിലായത്. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റും വര്‍ക്കല എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ പക്കല്‍നിന്നും 7.734 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച കഞ്ചാവ് പ്രതിയുടെ ബന്ധുവീട്ടില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.



എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ മധുസൂദനന്‍ നായര്‍, ടി.ആര്‍.മുകേഷ്‌കുമാര്‍, ആര്‍.ജി.രാജേഷ്, സജീവ്.വി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സെബാസ്റ്റ്യന്‍.കെ.എ, പ്രിവന്റ്റീവ് ഓഫീസര്‍ ഗ്രേഡ് കൃഷ്ണകുമാര്‍.എന്‍.പി, സിവില്‍ എക്സൈസ് ഉദ്യോഗസ്ഥരായ ശരത്, സുബിന്‍, വിശാഖ്, പ്രിന്‍സ്, ദിനു.പി.ദേവ്, മനീഷ് വനിതാ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥ സീന.കെ, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ വിനോജ് ഖാന്‍ സേട്ട് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.


