Breaking News

തീരദേശ നിവാസികളുടെ ക്ഷേമം ലക്ഷ്യമിട്ട് വര്‍ക്കലയില്‍ തീരദേശ സദസ്സ് സംഘടിപ്പിച്ചു

മന്ത്രി സജി ചെറിയാന്‍ തീരദേശ സദസ്സ് വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

വര്‍ക്കല: തീരദേശ നിവാസികളുടെ ക്ഷേമം ലക്ഷ്യമിട്ട് വര്‍ക്കലയില്‍ തീരദേശ സദസ്സ് സംഘടിപ്പിച്ചു. മെയ് 27ന് രാവിലെ വര്‍ക്കല ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന തീരദേശ സദസ്സ് മത്സ്യബന്ധന-സാംസ്‌കാരികൃയുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

തീരദേശ നിവാസികളുടെ സമഗ്ര പുരോഗതിയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനുവേണ്ടിയാണ് സംസ്ഥാനത്തെ 47 തീരദേശ മണ്ഡലങ്ങളിലും തീരദേശ സദസ്സ് എന്നപേരില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും അവ പരിഹരിക്കാനുമുള്ള നടപടികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. അതിന്റെ പരിണിത ഫലമായി മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയി അധ്യക്ഷ വഹിച്ച യോഗത്തില്‍ വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.ലാജി സ്വാഗതം പറഞ്ഞു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിലാല്‍, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രിയദര്‍ശിനി.വി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗീത നസീര്‍, വര്‍ക്കല നഗരസഭ കൗണ്‍സിലര്‍മാരായ സി.അജയകുമാര്‍, കെ.എല്‍.അനു, ഫിഷറീസ് ഡയറക്ടര്‍ ഡോ.അദീല അബ്ദുല്ല ഐ.എ.എസ്, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ എന്‍.എസ്.ശ്രീലു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *