
വര്‍ക്കല: വര്‍ക്കല ഇടവയില്‍ വയോധികന്‍ കിണറിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ഇടവ മരക്കടമുക്ക് കല്‍ക്കൂട്ടംവിള വീട്ടില്‍ രാധാകൃഷ്ണനെയാണ് കിണറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ കിണറിന് കുറുകെയുള്ള കൊളുത്തില്‍ നിന്ന് കയര്‍ കെട്ടി കിണറിന്റെ മൂടി തുറന്ന് ഉള്ളിലേക്ക് ചാടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മരിച്ചയാള്‍ ക്യാന്‍സര്‍ രോഗിയായിരുന്നുവെന്നും മെയ് 3 ന് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. ഇതിന്റെ മനോവിഷമത്തിലാകാം അദ്ദേഹം ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യ ഭാര്യ മരണപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം വീണ്ടും വിവാഹം കഴിച്ചിരുന്നുവെങ്കിലും അവരും മരണപ്പെട്ടതോടെ ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മക്കളില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയിരൂര്‍ പോലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ചു. വര്‍ക്കല ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പുരോഗമിക്കുന്നതായി വാര്‍ഡ് മെമ്പര്‍ സതീശന്‍ പറഞ്ഞു.