Breaking News

മണിപ്പൂരില്‍ സൈന്യത്തിന്റെ ആയുധപരിശോധന; ബോംബുകളും തോക്കുകളും കണ്ടെത്തു

ഫയല്‍ ചിത്രം

ഇംഫാല്‍: സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പൂരില്‍ സൈന്യത്തിന്റെ ആയുധപരിശോധന. ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ ബോംബുകളും തോക്കുകളുമുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി. ഇന്നലെ ഖൊക്കന്‍ ഗ്രാമത്തിലുണ്ടായ വെടിവയ്പ്പില്‍ കുക്കി വിഭാഗക്കാരായ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അസം റൈഫിള്‍സാണ് മൂവരുടെയും മൃതദേഹങ്ങള്‍ വീണ്ടെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സൈന്യം ആയുധ പരിശോധന നടത്തിയത്. കരസേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് കനത്തസുരക്ഷ ഏര്‍പ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *