Breaking News

ചലച്ചിത്ര പഠന ക്യാമ്പ് ബി.ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: മലയാള സിനിമാ സംഘടനകളായ മാക്ടയും സി.എല്‍.എസ്.എല്ലും സംയുക്തമായി ചലച്ചിത്ര പഠന ക്യാമ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ പഠന ക്യാമ്പ് വൈറ്റില മെര്‍മെയ്ഡ് ഹോട്ടലില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറിയും ചലച്ചിത്ര സംവിധായകനുമായ ബി.ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാക്ട ചെയര്‍മാന്‍ മെക്കാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖ് ക്യാമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടര്‍ന്നുള്ള ക്ലാസ്സുകള്‍ക്ക് മെക്കാര്‍ട്ടിനും സന്തോഷ് വിശ്വനാഥും നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *