
വക്കം: കാലവർഷം ആരംഭിച്ചതോടെ വക്കം പഞ്ചായത്തിലെ വിവിധ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. പൊട്ടിപ്പൊളിഞ്ഞ ഇടറോഡുകളിലുടനീളം വെള്ളം കെട്ടിക്കിടക്കുന്നത് കാൽനട യാത്രക്കാരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർക്കു വലിയ ദുരിതമായി മാറിയിരിക്കുകയാണ്. ചെറിയ മഴ പെയ്തതോടെ തന്നെ പല പ്രദേശങ്ങളും വെള്ളത്തിലാഴ്ന്ന നിലയിലാണ്.രാവിലെ ജോലിക്കായി പോകുന്നവരും സ്കൂളുകളിലേക്കും അങ്കണവാടികളിലേക്കും എത്തുന്ന വിദ്യാർഥികളും ചെളിവെള്ളത്തിലൂടെയാണ് യാത്ര ചെയ്യേണ്ടിവരുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ റോഡുകൾ കുഴികളായി മാറിയതിനാൽ ഇരുചക്ര വാഹനയാത്രയും അപകടഭീഷണിയിലാണ്. രാത്രികാലങ്ങളിൽ കാൽനടയാത്ര കൂടുതൽ ദുരിതകരമായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

പഞ്ചായത്തിലെ പല ഭാഗങ്ങളിലും മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓടകൾ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. നിലവിലുള്ള ഓടകളിൽ പലതും മണ്ണും മാലിന്യങ്ങളും അടിഞ്ഞ് ഉപയോഗശൂന്യമായ നിലയിലാണ്. ഇതുമൂലം മഴവെള്ളം റോഡുകളിൽ കെട്ടിക്കിടന്ന് ടാർ ഇളകി വലിയ കുഴികളായി മാറുകയാണ്.പാട്ടത്തിൻമുക്ക് മേഖലയിലെ ഭൂരിഭാഗം ഇടറോഡുകളിലും വെള്ളക്കെട്ട് അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പ്രത്യേകിച്ച് പാട്ടത്തിൻമുക്ക്–കുളങ്ങര ക്ഷേത്രം റോഡ് വർഷങ്ങളായി തകർന്ന നിലയിലാണ്.

റോഡ് നവീകരണത്തിനായി തുക അനുവദിച്ചിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധം അറിയിക്കുന്നു.റോഡിലെ വലിയ കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാർക്ക് അപകടസാധ്യതയും വർധിച്ചിട്ടുണ്ട്. സമീപത്തെ അങ്കണവാടിയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന കുട്ടികൾക്ക് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യമാണുള്ളത്.മഴ ശക്തമാകുന്നതിന് മുമ്പ് റോഡുകൾ അടിയന്തരമായി നവീകരിക്കണമെന്നും ഓടകൾ വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …