
വെഞ്ഞാറമൂട്: മുസ്ലിം അസോസിയേഷൻ എൻജിനിയറിങ് കോളേജിലെ വാർഷികാഘോഷ പരിപാടിക്കിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ ചെങ്കോട്ടുകോണം സ്വാമിയാർ ബൈതുലിൽ താമസിക്കുന്ന അൽ അമീൻ(21) ആണ് പരിക്കേറ്റത്.

കഴിഞ്ഞ 24-ാം തീയതി രാത്രി കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ആഘോഷത്തിൽ പങ്കെടുക്കാൻ പുറത്തുനിന്നും നിരവധി പേർ എത്തിയിരുന്നു. ഇതിനിടെ മദ്യലഹരിയിലായെത്തിയ ഒരു സംഘം യുവാക്കൾ പരിപാടിക്കിടെ ബഹളം സൃഷ്ടിച്ചതായാണ് വിവരം. വിദ്യാർഥികൾ ഇവരെ തടയാൻ ശ്രമിച്ചതോടെ തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.അൽ അമീനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും കസേരകൊണ്ട് അടിക്കുകയും മുഖത്തും കണ്ണിനും പരിക്കേൽപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഘർഷം തടയാൻ ശ്രമിച്ച മറ്റു വിദ്യാർഥികളായ അഫ്സൽ(20), സയ്യിദ്(20) എന്നിവർക്കും പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ അൽ അമീനെ തിരുവനന്തപുരം കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. എന്നാൽ ഇടത് കണ്ണിലെ കോർണിയയും റെറ്റിനയും ഗുരുതരമായി തകർന്നതിനാൽ കാഴ്ചശക്തി തിരിച്ചുകിട്ടാൻ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പോലീസ് നടപടി വൈകിയെന്നാരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് വെഞ്ഞാറമൂട് പോലീസ് അന്വേഷണം ആരംഭിക്കുകയും സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …