Breaking News

വർക്കല പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂ 17, 18-ന്

വർക്കല: പാപനാശം ഗവ: യോഗ-പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി ആഗസ്റ്റ് 17, 18 തീയതികളിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.

ഒഴിവുകൾ: മസാജ് തെറാപ്പിസ്റ്റ്, സാനിറ്റേഷൻ വർക്കർ, അസിസ്റ്റന്റ് കുക്ക്, സെക്യൂരിറ്റി, മൾട്ടിപർപ്പസ് വർക്കർ, റിസപ്ഷനിസ്റ്റ്.

മസാജ് തെറാപ്പിസ്റ്റ് തസ്തികയ്ക്ക് കേരള സർക്കാർ അംഗീകരിച്ച ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് സർട്ടിഫൈഡ് മസാജ് തെറാപ്പിസ്റ്റ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവരെയും പരിഗണിക്കും.

സാനിറ്റേഷൻ വർക്കർ തസ്തികയ്ക്ക് ശാരീരികക്ഷമതയും ശുചീകരണ ജോലികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും. അസിസ്റ്റന്റ് കുക്ക് തസ്തികയ്ക്ക് പാചകപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

സെക്യൂരിറ്റി തസ്തികയ്ക്ക് എസ്.എസ്.എൽ.സി വിജയവും സെക്യൂരിറ്റി മേഖലയിലെ പ്രവൃത്തിപരിചയവും വേണം. മൾട്ടിപർപ്പസ് വർക്കർ തസ്തികയ്ക്ക് എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം.

റിസപ്ഷനിസ്റ്റ് തസ്തികയ്ക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത.

പ്രായപരിധി: ഒ.സി – 40 വയസ്സ്, ഒ.ബി.സി – 43 വയസ്സ്, എസ്.സി/എസ്.ടി – 45 വയസ്സ്.

കൂടുതൽ വിവരങ്ങൾക്ക് 7306258896 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *