Breaking News

വികസന ഫണ്ട് വെട്ടിക്കുറച്ചെന്ന് ആരോപണം; ആറ്റിങ്ങൽ നഗരസഭ ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് ധർണ

ആറ്റിങ്ങൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചുവെന്നാരോപിച്ച് എൽ.ഡി.എഫ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

ധർണ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് അധ്യക്ഷത വഹിച്ചു.

സി.പി.എം ഏരിയ സെക്രട്ടറിയേറ്റ് അംഗം ആർ. രാജു, കേരള കോൺഗ്രസ് നേതാവ് കോരാണി സനിൽ, ജനതാദൾ നേതാവ് കെ.എസ്. ബാബു, സി.പി.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം എം. മുരളി എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാരും വിവിധ ഘടകകക്ഷി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *