Breaking News

നവീകരിച്ച വർക്കല എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.

വർക്കല: നവീകരിച്ച വർക്കല എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ മുഖ്യാതിഥിയായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുരജ് എം, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ , മനോജ് ആർ, വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷമീർഖാൻ. എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നവീകരിച്ച ഓഫീസ് കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ വർക്കല എക്സൈസ് റേഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *