
തിരുവനന്തപുരം: ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളും വിശാലാനന്ദ സ്വാമികളും വോട്ട് രേഖപ്പെടുത്തി. ശിവഗിരി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ 168-ാം നമ്പര്‍ ബൂത്തിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. വര്‍ക്കലയില്‍ മികച്ച നിലയില്‍ പോളിംഗ് പുരോഗമിക്കുകയാണ്.
അതേസമയം, ജില്ലയില്‍ പോളിംഗ് 30.02 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 30.02 ശതമാനം പേര് ജില്ലയില്‍ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 28,19,710 വോട്ടര്‍മാരില്‍ 13,40,691 പേര് ഇതിനോടകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ പോള്‍ ചെയ്ത പുരുഷ വോട്ടുകള്‍ 4,57,121 ഉം സ്ത്രീ വോട്ടുകള്‍ 3.79,029 ഉം ആണ്. 4 ട്രാന്സ്ജന്ഡര് വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
വര്‍ക്കല-52,114, ആറ്റിങ്ങല്‍-61,339, ചിറയിന്‍കീഴ്-55,299, നെടുമങ്ങാട്-62,067, വാമനപുരം-60,492, കഴക്കൂട്ടം-60,528, വട്ടിയൂര്‍ക്കാവ്-59,628, തിരുവനന്തപുരം-50,648, നേമം-61,771, അരുവിക്കര-56,920, പാറശ്ശാല-63,819, കാട്ടാക്കട-59,693, കോവളം-60,465, നെയ്യാറ്റിന്‍കര-53,258 എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം.