

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ട ലംഘനം ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്കിന് താക്കീത്. ജില്ലാ വരണാധികാരിയാണ് തോമസ് ഐസക്കിന് തെരഞ്ഞെടുപ്പ് ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന താക്കീത് നല്‍കിയത്. യു.ഡി.എഫാണ് തോമസ് ഐസക്കിനെതിരെ പരാതി നല്‍കിയത്. ഇതില്‍ തോമസ് ഐസക്കിന്റെ വിശദീകരണം കേട്ട ശേഷമാണ് വരണാധികാരിയുടെ നടപടി. ഇന്ന് രാവിലെ തോമസ് ഐസക് കളക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.


തോമസ് ഐസക്കിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ചാണ് യു.ഡി.എഫ് തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പരാതി സമര്‍പ്പിച്ചത്. കുടുംബശ്രീ വഴി വായ്പ വാദ്ഗാനം, കെ ഡിസ്‌ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്‌ക്കെതിരെയാണ് യു.ഡി.എഫ് പരാതി നല്‍കിയിരുന്നത്. അതേസമയം കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക് നല്‍കിയിരുന്നത്.



