Breaking News

റിയാസ് മൗലവി വധക്കേസ്; പ്രതികളെ വെറുതേ വിട്ടു; നീതി ലഭിച്ചില്ലെന്ന് ബന്ധുക്കള്‍

റിയാസ് മൗലവി

കാസര്‍കോട്: കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ കോടതി വെറുതേ വിട്ടു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതേ വിട്ടുകൊണ്ട് ഉത്തരവിട്ടത്. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരെയാണ് വെറുതേ വിട്ടത്. മൂന്നുപേരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് കുടക് സ്വദേശിയും ചൂരി മദ്രസയിലെ അധ്യാപകനുമായ റിയാസ് മൗലവി കൊല്ലപ്പെട്ടത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു.

മൂന്ന് ദിവസത്തിനകംതന്നെ കൊലയാളികള്‍ പോലീസിന്റെ പിടിയിലായി. 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചതോടെ പ്രതികള്‍ക്ക് ജാമ്യവും ലഭിച്ചിരുന്നില്ല. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്. കോടതിയില്‍ നിരവധി പേര്‍ വിധിയറിനായി കാത്ത് നിന്നിരുന്നു. വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എല്ലാവരെയും വെറുതെ വിട്ടു എന്ന ഒരു വരി പ്രസ്താവനയാണ് കോടതി ഉത്തരവിട്ടത്. അതേസമയം, നീതി നിഷേധിക്കപ്പെട്ടുവെന്നാണ് റിയാസ് മൗലവിയുടെ കുടുംബവും ബന്ധുക്കളും പ്രോസിക്യൂഷനും പ്രതികരിച്ചത്. വിധി കേട്ട ഉടനെ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *