Breaking News

ലോക്സഭാ തെരഞ്ഞെടുപ്പ്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ടിന് സൗകര്യം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ടിന് സൗകര്യമൊരുക്കി തെരഞ്ഞെടുപ്പു കമ്മിഷന്‍. പി.ആര്‍.ഡി അക്രഡിറ്റേഷനുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കായിരിക്കും ഈ സൗകര്യം ലഭ്യമാകുക. പോസ്റ്റല്‍ വോട്ട് സൗകര്യം വേണ്ടവര്‍ ഇതിനായുള്ള അപേക്ഷാ ഫോം (ഫോം 12 ഡി) സ്ഥാപന അധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെ പൂരിപ്പിച്ച് നല്‍കണം. ഫോമിനൊപ്പം അക്രഡിറ്റേഷന്‍ ഐഡി കാര്‍ഡിന്റെ ഒരു പകര്‍പ്പ് കൂടി നല്‍കണം. അതത് സ്ഥാപനങ്ങള്‍ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യുന്ന അപേക്ഷകരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ ഒരു കവറിംഗ് ലെറ്റര്‍ കൂടി ചേര്‍ത്ത് ഒരുമിച്ച് ഈ അപേക്ഷകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഖേന വരണാധികാരിക്കു സമര്‍പ്പിക്കേണ്ടതാണ് (കവറിംഗ് ലെറ്ററും സ്ഥാപന അധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം).

ഏപ്രില്‍ ഒന്നിന് വൈകിട്ട് അഞ്ചിനകം കവറിംഗ് ലെറ്ററോടെ ഫോം 12 ഡി പൂരിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. വോട്ട് രേഖപ്പെടുത്തുന്നതിനായി ഓരോ ജില്ലയിലും പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍ ഏര്‍പ്പെടുത്തും. അവിടെയെത്തി വോട്ട് രേഖപ്പെടുത്താം. വോട്ട് ഏത് ജില്ലയിലാണോ (മണ്ഡലത്തിലാണോ) അതത് ജില്ലയിലാണ് പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍ ഏര്‍പ്പെടുത്തുക. 12 ഡി നല്‍കിക്കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള പോളിങ് ബൂത്തിലെത്തി വോട്ടു ചെയ്യാന്‍ സാധിക്കില്ല. പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍ വഴി മാത്രമേ വോട്ട് ചെയ്യാന്‍ കഴിയുകയുള്ളൂ.

Related posts

Leave a Reply

Your email address will not be published. Required fields are marked *