

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി മഹോത്സവം നാളെ വിവിധ പരിപാടികളോടെ നടക്കും. രാവിലെ 4.30 ന് നടതുറക്കല്‍, 5.00 ന് ഉഷപൂജ, ദീപാരാധന, 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9.00 ന് നവകലശ പൂജ, തുടര്‍ന്ന് അഷ്ടാഭിഷേകം, നവകാഭിഷേകം, കളഭാഭിഷേകം, 12.00 മണിക്ക് ഉച്ചപൂജ, ദീപാരാധന, 12.15 ന് അന്നദാനം, വൈകിട്ട് 5.00 മണിക്ക് നടതുറക്കല്‍, 6 മണി മുതല്‍ ഡാന്‍സ്, 6.30 ന് അലങ്കാര ദീപാരാധന, 7 മണിക്ക് പുഷ്പാഭിഷേകം, രാത്രി 10.30 ന് അത്താഴപുജയും വിളക്കും. ക്ഷേതാചാര ചടങ്ങുകള്‍ക്ക് പുറമേ വൈകുന്നേരം 4.30 മുതല്‍ ചെണ്ടമേളം, 5.30 മുതല്‍ തിരുവാതിരക്കളി, 7.15 മുതല്‍ സിനിമാറ്റിക് ഡാന്‍സ്, രാത്രി എട്ട് മണിമുതല്‍ ഗാനമേള എന്നിവയും ഉണ്ടായിരിക്കും.








