

പുനലൂര്‍: പുനലൂരില്‍ രാസലഹരി വസ്തു പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. കുണ്ടറ സൂരജ് ഭവനില്‍ ജയപ്രകാശിന്റെ മകന്‍ സൂരജ്(34), പവിത്രേശ്വരം ചെറുപൊയ്ക നൈനിക ഭവനനില്‍ മോഹന്‍കുമാറിന്റെ മകന്‍ നിതീഷ്(28) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍നിന്നും മാരക ലഹരി മരുന്നായ 140 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. ബാംഗ്ലൂര്‍ നിന്നും കാര്‍ മാര്‍ഗമാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയത്. പ്രതികള്‍ ഇതിന് മുമ്പും എം.ഡി.എം.എ കടത്തിയ കേസില്‍ പ്രതികളാണ്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം എം.ഡി.എം.എ കടത്തവേയാണ് വീണ്ടും പോലീസിന്റെ വലയിലകപ്പെട്ടത്. പുനലൂര്‍ എസ്.ഐ അജീഷ്, ഡാന്‍സാഫ് എസ്.ഐ ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ.ബിജു, എസ്.സി.പി.ഒമാരായ വിപിന്‍, അഭിലാഷ്, സജു, ദിലീപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.




ഓണാഘോഷം കൊഴുപ്പിക്കുന്നതിനു വേണ്ടി വന്‍തോതില്‍ മയക്കുമരുന്ന് കൊല്ലം റൂറല്‍ ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുണ്ടെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യു ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയൊട്ടാകെ പരിശോധനകള്‍ ശക്തമാക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുനലൂര്‍ ടി ബി ജംഗ്ഷനില്‍ വച്ച് പ്രതികള്‍ രാസലഹരി വസ്തുവുമായി പിടിയിലായത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ആറോളം കേസുകളിലായി പത്തോളം പ്രതികളെയാണ് ലഹരി വേട്ടയില്‍ റൂറല്‍ ഡാന്‍സഫ് ടീമും പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ലഹരി മഫിയകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു.



