Breaking News

വിമുക്തി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

വാമനപുരം: കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ വാമനപുരം നിയോജക മണ്ഡലതല ഏകദിന ക്യാമ്പ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് വാമനപുരം എം. എൽ എ അഡ്വ.ഡി.കെ മുരളി ഉദ്ഘാടനം ചെയ്തു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജി കോമളം അധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി ആർ സ്വരൂപ് സ്വാഗതം ആശംസിക്കുകയും തിരുവനന്തപുരം വിമുക്തി മാനേജർ കെ ആർ അജയ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. വിമുക്തി ജില്ലാ കോഡിനേറ്റർ വിഘ്നേഷ് വിഷയാവതരണം നടത്തുകയും വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ .ജി മോഹൻകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

വാമനപുരം നിയോജക മണ്ഡലത്തിലെ വ്യാപാര വ്യവസായി പ്രതിനിധികൾ മാധ്യമപ്രവർത്തകർ സ്കൂൾ /കോളേജ് അധ്യാപകർ, വിദ്യാർത്ഥികൾ, യുവജന സംഘടന പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സർവീസ് സംഘടനാ പ്രതിനിധികൾ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്‌ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ചർച്ചയിൽ ഊരിതിരിഞ്ഞ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിമുക്തി മിഷന്റെ പ്രവർത്തനങ്ങളും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തി നടത്തുമെന്ന് വിമുക്തി മാനേജരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ കെ ആർ അജയ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *