

ആറ്റിങ്ങൽ: എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ തച്ചൂർക്കുന്ന് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ഒ.എസ് അംബിക എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്. കുമാരി അദ്യക്ഷതവഹിച്ച യോഗം മുൻ ചെയർമാൻ എം. പ്രദീപ് സ്വാഗതം ആശംസിച്ചു. നഗരസഭ കൗൺസിലർമാരായ എം. താഹിർ, സുധാകുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. വാർഡ് കൗൺസിലർ രാജഗോപാലൻപോറ്റി പരിപാടിയിൽ നന്ദിയും രേഖപ്പെടുത്തി.


