Breaking News

കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യ സമ്മേളനം

ആറ്റിങ്ങൽ: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യ സമ്മേളനം കഴിഞ്ഞ ദിവസം നടന്നു. സംസ്ഥാനത്തെ പുതുവൽ ഭൂമി കർഷകത്തൊഴിലാളികൾക്ക് പതിച്ചു നൽകണമെന്ന് കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏര്യ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എ എബ്രഹാം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സി . എസ് അജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടകസമിതി ചെയർമാൻ എ നജാം സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം ട്രഷറർ ജി സന്തോഷും അനുശോചന പ്രമേയം വൈസ് പ്രസിഡണ്ട് എസ് സതീഷ് കുമാറും അവതരിപ്പിച്ചു. കെ.എസ്.കെ.റ്റി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം ഒ.എസ് അംബിക എം.എൽ.എ, സംസ്ഥാന കമ്മറ്റി അംഗം ബി.പി..മുരളി, ജില്ലാ സെക്രട്ടറി കെ ശശാങ്കൻ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ ഷാജഹാൻ, ജില്ലാ കമ്മിറ്റി അംഗം റ്റി .എൻ വിജയൻ, സി.പി.ഐ എം ആറ്റിങ്ങൽ ഏര്യ സെക്രട്ടറി അഡ്വ എസ് ലെലിൻ, ഏര്യാകമ്മിറ്റി അംഗങ്ങളായ പ്രശോഭന, സുൽഫിക്കർ,സതീഷ് ശർമ്മ,ഏര്യ സെക്രട്ടറി ആർ രാജു എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറി ആർ രാജു,പ്രസിഡന്റ് സി.എസ് അജയകുമാർ എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *