Breaking News

‘വിജ്ഞാന വിസ്മയം’-ബാലവേദി അവധിക്കാല ക്യാമ്പിന് തുടക്കമായി

പ്രതീകാത്മക ചിത്രം

വര്‍ക്കല: നമ്പ്യാര്‍മംഗലം പ്രതിഭ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ‘വിജ്ഞാന വിസ്മയം’ എന്ന പേരില്‍ ബാലവേദി അവധിക്കാല ക്യാമ്പിന് ഇന്ന് തുടക്കമായി. രാവിലെ 9 മണിക്ക് മലയാളി മജീഷ്യന്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം മജീഷ്യന്‍ വര്‍ക്കല മോഹന്‍ദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രതിഭ ഗ്രന്ഥശാല പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. റിട്ട: (എസ്.ഐ) കിഷോര്‍ കുമാര്‍.പി മുഖ്യാതിഥി ആയിരിരുന്നു. രശ്മി സെല്‍വരാജ്, ചെറുന്നിയൂര്‍ എം.കെ.സുരേന്ദ്രന്‍, വി. ശിവപ്രസാദ്, സത്യബാബു എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസ്സെടുത്തു. കളിയും ചിരിയും, കഥകളുടെ ലോകം, മായാജാല കാഴ്ചകള്‍, പുസ്തക പരിചയം, നാട്ടറിവുകള്‍ അഭിനയ കളരി, കലാപരിപാടികള്‍, വരകളുടെ ലോകം, ഓര്‍മ്മകള്‍, സമ്മാനപ്പൊതി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സെഷനുകളാണ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *