Breaking News

ഫയര്‍ഫോഴ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നില്ല; വിമര്‍ശിച്ച് സേനാ മേധാവി ബി.സന്ധ്യ

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്നില്ലെന്ന് സേനാ മേധാവി ബി.സന്ധ്യ ഐ.പി.എസ്. കൃത്യമായ ഫയര്‍ ഓഡിറ്റുകള്‍ നടത്തി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൈമാറുന്നുണ്ടെങ്കിലും അതൊന്നും നടപ്പാക്കുന്നിലെന്നായിരുന്നു ബി.സന്ധ്യ ഐ.പി.എസിന്റെ വിമര്‍ശനം. ബുധനാഴ്ച സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നതിന്റെ മുന്നോടിയായി അഗ്നിരക്ഷാസേന നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അഗ്നിരക്ഷാ സേനയ്ക്ക് വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കാനും നിര്‍ദ്ദേശങ്ങള്‍ കൈമാറാനും മാത്രമേ സാധിക്കൂ.

വിവിധ വകുപ്പുകള്‍ ആണ് ആ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തേണ്ടത്. എന്നാല്‍ അക്കാര്യത്തില്‍ വലിയ വീഴ്ചയാണ് സംസ്ഥാനത്തുടനീളം കണ്ടുവരുന്നതെന്നും ബി.സന്ധ്യ ഐ.പി.എസ് പറഞ്ഞു. ഫ്‌ളാറ്റുകളില്‍ കൃത്യമായ ഫയര്‍ സിസ്റ്റം ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ സിസ്റ്റത്തിന് ഉണ്ടാകുന്ന കേടുപാടുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിലും എന്‍.ഒ.സി പുതുക്കുന്നതിലും ജനങ്ങള്‍ അശ്രദ്ധ കാണിക്കുന്നുണ്ട്. ഇങ്ങനെയുള്ള വീഴ്ചകള്‍ വന്‍ ദുരന്തങ്ങള്‍ക്ക് വഴിവച്ചേക്കും-അവര്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *