Breaking News

കരുനിലക്കോട് ബാപ്പുജി സ്മാരക ഗ്രന്ഥശാല വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു

പ്രതീകാത്മക ചിത്രം

വര്‍ക്കല: കരുനിലക്കോട് ബാപ്പുജി സ്മാരക ഗ്രന്ഥശാല വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, സി.ബി..എസ്.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ അവാര്‍ഡിന് വേണ്ടിയുള്ള അപേക്ഷകളാണ് ക്ഷണിക്കുന്നത്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ പകര്‍പ്പ് സഹിതം 8590388283, 9497794427 എന്നീ വാട്‌സ്ആപ്പ് നമ്പറുകളിലേക്കും നേരിട്ടും അപേക്ഷ അയയ്ക്കാം. കൂടാതെ, പ്ലസ് ടുവിന് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളില്‍നിന്നും തെരഞ്ഞെടുക്കുന്ന സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍കുന്ന വിദ്യാര്‍ത്ഥിക്ക് 5000 രൂപയുടെ രാധാകൃഷ്ണന്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും സമ്മാനിക്കും. അപേക്ഷകര്‍ കരുനിലക്കോട് ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തന പരിധിയില്‍ ഉള്ളവരായിരിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി: ജൂണ്‍ 15.

Related posts

Leave a Reply

Your email address will not be published. Required fields are marked *