Breaking News

വര്‍ക്കലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പാര്‍ക്കിംഗ് സൗകര്യം നാളെ മുതല്‍

വര്‍ക്കല നഗരസഭ തയാറാക്കിയിട്ടുള്ള പാര്‍ക്കിംഗ് ഗ്രൗണ്ട്‌

വര്‍ക്കല: വര്‍ക്കല മൈതാനത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി നഗരസഭയുടെ പാര്‍ക്കിംഗ് സൗകര്യം നാളെ മുതല്‍ പൊതുജനത്തിന് ലഭിക്കും. വര്‍ക്കല കൃഷിഭവന് മുന്‍വശം ധന്യ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമായാണ് വിശാലമായ പാര്‍ക്കിംഗ് ഗ്രൗണ്ട് തയാറാക്കിയിരിക്കുന്നത്. നിലവില്‍ ടൂ വീലര്‍, കാര്‍ എന്നിവയ്ക്കാണ് പാര്‍ക്കിംഗ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ടൂ വീലര്‍ ആദ്യ മൂന്ന് മണിക്കൂറിന് 5 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 1 രൂപ വീതം ഈടാക്കുകയും ചെയ്യും. ഒരു ദിവസത്തേക്കുള്ള ഫീസ് 10 രൂപയാണ്. കാറിന് ആദ്യ മൂന്ന് മണിക്കൂറിന് 10 രൂപ ഫീസ് ഈടാക്കും. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 2 രൂപ വീതം ഈടാക്കും. ഒരു ദിവസത്തേക്ക് 20 രൂപയാണ് കാറിന് ഈടാക്കുന്ന ഫീസ്. ത്രീ വീലര്‍, ഹെവി വെഹിക്കിള്‍ കാറ്റഗറിയില്‍ വരുന്ന വാഹനങ്ങളുടെ നിരക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ നിലവില്‍ വരുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു. ഒരു വര്‍ഷത്തെ കാലാവധിക്ക് 66,000രൂപ നിരക്കില്‍ വര്‍ക്കല മൈതാനം ജയശ്രീ മന്ദിരത്തില്‍ റാംജിത്തിനാണ് നഗരസഭ പാര്‍ക്കിംഗ് ഫീസ് പിരിക്കാനുള്ള അവകാശം നല്‍കിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *